Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല''
reporter

ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും, ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി സ്വീകരണം നല്‍കിയതായും, പിന്തുണ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. ''ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കിയിട്ടുണ്ട്. അതിനാല്‍ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അര്‍ത്ഥമില്ല,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ''സന്തോഷമുണ്ട്'' എന്ന് മറുപടി നല്‍കിയെങ്കിലും, ''പാര്‍ട്ടിയുടെ പേരില്‍ ഇപ്പോള്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ വോട്ട് ചെയ്യില്ല. സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കില്ല,'' എന്നും സുധാകരന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും, താനായിട്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തില്ലെന്നും, മറ്റാര്‍ നടത്തിയാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദിനെതിരെ പ്രസംഗിക്കുമെന്നും, പ്രസാദിന്റെ രാഷ്ട്രീയഭാവി ഈ തെരഞ്ഞെടുപ്പില്‍ തുലാസിലാണെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ പാര്‍ലമെന്ററി വ്യാമോഹത്തെക്കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു. ''കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്. ഇപ്പോള്‍ അയക്കുന്നത് ആരെയൊക്കെയാണെന്ന് നോക്കിയാല്‍ മനസ്സിലാകും. കഴിഞ്ഞ നിയമസഭയില്‍ കേരളം ശ്രദ്ധിച്ച പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാനാകില്ല. അവരെല്ലാം വീണ്ടും മത്സരിക്കുകയാണ്. അത് പാര്‍ലമെന്ററി വ്യാമോഹമല്ലേ?'' എന്നും സുധാകരന്‍ പരിഹസിച്ചു.

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ലെന്നും, മൂന്നു ദിവസം കൂടി നീട്ടി നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പ് തീയതി നീട്ടണമെന്ന അഭിപ്രായമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window