വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പരിപാടിയില്‍ ഘടകകക്ഷി മന്ത്രിമാരും പങ്കുചേര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വര്‍ഷമാണെങ്കിലും സര്‍ക്കാര്‍ കണക്കില്‍ ഇത് ഒമ്പതാം വാര്‍ഷികാഘോഷമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം കൂടി ചേര്‍ത്താണ് ഈ കണക്ക്. വികസനത്തിന്റെയും പുരോഗതിയുടെയും നവയുഗം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും ജനങ്ങള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ ഭരണത്തിലെ തുടര്‍ച്ച എന്ന പ്രതീക്ഷ മന്ത്രിമാരും പങ്കുവയ്ക്കുന്നു.