Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കനത്ത മഴ: ഊട്ടിയിലേക്ക് രണ്ടു ദിവസത്തേക്ക് പ്രവേശനമില്ല: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
Text By: UK Malayalam Pathram
നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി കളക്ടര്‍ അറിയിച്ചിച്ചു. അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍ - നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.

അതേസമയം കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടമുണ്ടായി.
 
Other News in this category

 
 




 
Close Window