തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ബില്‍ വര്‍ധിക്കും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഈ സര്‍ചാര്‍ജ് ബാധകമാകും.
ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ ചെലവായി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബര്‍ മാസത്തിലും ഇതേ നിരക്കില്‍ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു.