Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുന്നി മഹല്ല് ഫെഡറേഷന്‍ വേദിയില്‍ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരാമര്‍ശം
reporter

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വരട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍ പരാമര്‍ശിച്ചു. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു പ്രസ്താവന.

മെയ് 4-ാം തീയതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന ലീഗ് നേതാക്കള്‍ സന്നിഹിതരായിരുന്ന വേദിയില്‍ പ്രസ്താവന വന്നെങ്കിലും ആരും തിരുത്തിയില്ല. പ്രസംഗം കേട്ട കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടി വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സുന്നി മഹല്ല് ഫെഡറേഷന്‍ വേദിയില്‍ നിന്നുള്ള പരാമര്‍ശം ശ്രദ്ധേയമായത്.

 
Other News in this category

 
 




 
Close Window