Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചമ്പല്‍ ചര്‍മം, ഉള്ളി കൈയില്‍; എസി ഒഴിവാക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
reporter

ശിവ്പുരി: അതിശക്തമായ ചൂടിലും എസി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ, ചൂടിനെ മറികടക്കാന്‍ എസി ഒഴിവാക്കണമെന്നും പകരം ഒരു ഉള്ളി കൈയില്‍ കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

''എനിക്ക് ചമ്പല്‍ ചര്‍മമാണ്. 51 ഡിഗ്രി ചൂടിലും എസി ഉപയോഗിക്കാറില്ല. ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയും - 'ഇത് ചമ്പല്‍ ചര്‍മമാണ്' എന്ന്. പ്രായം കുറവായി തോന്നിച്ചാലും മനസ്സ് പഴയതാണ്. അതിനാല്‍ നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഒന്നും സംഭവിക്കില്ല,'' സിന്ധ്യ പറഞ്ഞു. ആധുനിക ഉപകരണങ്ങളുമായി എല്ലാവരും നടക്കുമ്പോള്‍ വാര്‍ത്താവിനിമയ മന്ത്രി കൈയില്‍ കരുതുന്നത് സവാളയാണെന്നും, ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ ഇത്തരം പരമ്പരാഗത അറിവുകളെ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

 
Other News in this category

 
 




 
Close Window