Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എഎപിയില്‍ നിന്നും ബിജെപിയിലേക്ക്; രാജ്യസഭ ചെയര്‍മാന്റെ അംഗീകാരം
reporter

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന ഏഴ് എംപിമാരുടെ ലയനത്തിന് രാജ്യസഭ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന്‍ അംഗീകാരം നല്‍കി. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി ഉയര്‍ന്നു. വെള്ളിയാഴ്ചയാണ് എഎപിയുടെ ഏഴ് എംപിമാര്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.

അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സ്ഥാപക തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം. ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ഇവരില്‍ ഉള്‍പ്പെടുന്നു. കൂറുമാറിയവരെ അയോ?ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ ചെയര്‍മാനോട് കത്തു നല്‍കിയിരുന്നു. എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമലംഘനമാണെന്നും ജനാധിപത്യ മാനദണ്ഡങ്ങള്‍ നിലനിര്‍ത്താന്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്നും എഎപി ആവശ്യപ്പെട്ടു. രാജ്യസഭ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനത്തില്‍ എഎപിക്ക് ഇനി മൂന്ന് എംപിമാര്‍ മാത്രമാണ് ഉള്ളത്. കൂറുമാറിയ ഏഴ് പേരെയും ബിജെപി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window