Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ വിഡി സതീശനെതിരെ ഫ്ലക്സ്
reporter

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പോരിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി'യുടെ പേരിലാണ് ഫ്ലക്സ് ഉയര്‍ന്നത്. പി.ആര്‍. പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലെ സന്ദേശം. വി.ഡി. സതീശന്റെ പി.ആര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശം മഹാരാജാസ് കോളജ് ഗ്രൗണ്ടിന് മുന്നിലും, കളമശേരി സയന്‍സ് പാര്‍ക്കിന് സമീപവും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് ഫ്ലക്സ് ബോര്‍ഡുകളാണ് കൊച്ചിയില്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഫ്ലക്സ് വിവാദം.

 
Other News in this category

 
 




 
Close Window