Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇന്ധനവില കുതിച്ചുയരുന്നു; ഫ്യുവല്‍ ഡ്യൂട്ടി ഇളവ് പിന്‍വലിക്കുമെന്ന് ചാന്‍സലര്‍
reporter

ലണ്ടന്‍: രാജ്യത്ത് ഇന്ധന നിരക്കുകള്‍ കുതിച്ചുയരുന്നതോടെ ജനങ്ങളില്‍ ആശങ്ക ഉയരുകയാണ്. കഴിഞ്ഞാഴ്ച ഡീസലിന് 6.9 പെന്‍സ് വര്‍ധിച്ചതോടെ 2022ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ധന വില ഉയരുന്നത് ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമാകുന്നുണ്ടെന്ന് സമ്മതിച്ചിട്ടും, സെപ്തംബറില്‍ ഫ്യുവല്‍ ഡ്യൂട്ടി അഞ്ചു പെന്‍സ് ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കണമെന്ന ആവശ്യം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തള്ളിക്കളഞ്ഞു. റഷ്യ-യുക്രെയ്ന്‍ യുദ്ധകാലത്ത് ടോറി സര്‍ക്കാര്‍ നല്‍കിയ അഞ്ചു പെന്‍സ് ഇളവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റീവ്സ് പിന്‍വലിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബറിലും 2027 മാര്‍ച്ചിലും ഇളവ് പൂര്‍ണമായും ഒഴിവാക്കുമെന്ന് അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ ജനങ്ങള്‍ നിരാശയിലാണ്. റിഫോം യു.കെ. നേതാവ് നൈജല്‍ ഫരാഗ് ഡ്രൈവര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ധനം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ കുതിച്ചുയരുന്നതും, അതോടെ ആവശ്യ സാധനങ്ങളുടെ വില കൂടി ഉയരുമോ എന്ന ആശങ്കയും ജനങ്ങളില്‍ വ്യാപകമാണ്

 
Other News in this category

 
 




 
Close Window