Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഡീസല്‍ വില 16 മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
reporter

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ ഇന്ധനവില കുതിച്ചുയരുന്നു. ആര്‍.എ.സി ഫ്യുവല്‍ വാച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡീസലിന്റെ വില കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഡീസല്‍ വില ലിറ്ററിന് ആറു പെന്‍സ് വര്‍ധിച്ച് ശരാശരി 148.35 പെന്‍സ് ആയി. പെട്രോള്‍ വിലയും ലിറ്ററിന് നാലു പെന്‍സ് ഉയര്‍ന്ന് 136.53 പെന്‍സ് ആയി.

സാധാരണ 55 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഫാമിലി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 3.30 പൗണ്ട് അധികവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് 2 പൗണ്ട് അധികവും ചെലവാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ വ്യാഴാഴ്ച ബാരലിന് 85 ഡോളര്‍ ആയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്ച 88 ഡോളര്‍ ആയി ഉയര്‍ന്നു. 2024 വേനല്‍ക്കാലത്തിനു ശേഷം ഇത്തരത്തിലുള്ള വര്‍ധനവ് ആദ്യമായാണ് രേഖപ്പെടുത്തുന്നത്.

വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം തുടര്‍ന്നാല്‍ ഇന്ധനവിലകള്‍ ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ്

 
Other News in this category

 
 




 
Close Window