Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
Teens Corner
  Add your Comment comment
ലീഡ്‌സ് മലയാളി അസോസിയേഷന്റെ (LEMA) 2026-2027 ലേക്കുള്ള പുതിയ പ്രവര്‍ത്തന സമിതിയെ തിരഞ്ഞെടുത്തു.
Text By: UK Malayalam Pathram
ജനുവരി 10ന് നടന്ന അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടിയ പ്രധാന പൊതുയോഗത്തിലാണ് പുതിയ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലീഡ്‌സ് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ജേക്കബ് കുയിലാടന്‍ പ്രസിഡന്റ് ആയും, ടിനു പി ജോണ്‍ സെക്രട്ടറി ആയും ബീന ബോസ്‌കോ വൈസ് പ്രസിഡന്റ് ആയും ഷിജി കുര്യന്‍ ട്രെഷറര്‍ ആയും ചുമതലയേറ്റു.


അസോസിയേഷന്റെ വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി റെജിന്‍ പ്രകാശ്, ടീന എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു. സ്വാതി ഉദയപ്പന്‍ ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്ററായും, സിന്‍സി റുഡോള്‍ഫ് ടാലന്റ് സ്‌കൂള്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമലേഷ് പിള്ള (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) നേതൃത്വം നല്‍കും. കൂടാതെ ജയന്‍ കുര്യാക്കോസ്, ഐശ്വര്യ ശ്യാം, ലിജോ വര്‍ഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.


ലീഡ്‌സിലെ മലയാളി സമൂഹത്തിനിടയില്‍ നിറസാന്നിധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ലീമ അസോസിയേഷന്‍ നിരവധി കലാപ്രവര്‍ത്തികളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കായിക മത്സരങ്ങളിലും മുന്‍പന്തിയിലാണ്.
ലീഡ്‌സിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനൊപ്പം, പുതിയ തലമുറയെ കേരളീയ കലകളുമായും മൂല്യങ്ങളുമായും കൂടുതല്‍ അടുപ്പിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രഖ്യാപിത ദൗത്യം. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളില്‍ പരസ്പര സഹായം ഉറപ്പാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിപുലമായ കര്‍മ്മപദ്ധതികളാണ് വരും വര്‍ഷങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window