Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
കാനഡയിലുള്ള ഇന്ത്യക്കാരി മിസ് ചെയ്യുന്നത് ആ മുറി

ഇന്ത്യയില്‍ നിന്നും മാറി വേറെ എവിടെയെങ്കിലും ജീവിക്കേണ്ടി വരുമ്പോള്‍ നമുക്ക് നമ്മുടെ നാടിനെ മിസ് ചെയ്യാറുണ്ട്. എന്നാല്‍, ഇന്ത്യ വിട്ട് പോയപ്പോള്‍ തനിക്ക് രാജ്യത്തെയല്ല, മറിച്ച് വീടിനെയും കുടുംബത്തെയുമാണ് മിസ്സ് ചെയ്യുന്നതെന്ന് കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതി. ആറു പേരെയും ഒരു പ്രത്യേക മുറിയെയും മാത്രമാണ് തനിക്ക് ഓര്‍മ്മ വരുന്നത് എന്നാണ് മാനിയ എന്ന യുവതി ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നത്. താന്‍ ഇന്ത്യയെ മിസ്സ് ചെയ്യുന്നില്ല, അതുകേള്‍ക്കുമ്പോള്‍ എങ്ങനെ തോന്നിയേക്കാമെന്ന് തനിക്കറിയാം. കാനഡയിലും നാടന്‍ ഭക്ഷണങ്ങളും ദീപാവലി ആഘോഷങ്ങളുമൊക്കെ നടത്താമെങ്കിലും അതൊന്നും വീടിന്റേതായ ഫീല്‍ നല്‍കുന്നില്ലെന്നാണ് മാനിയ പറയുന്നത്. 'ഒന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യത്തെയല്ല ഞാന്‍ മിസ്സ് ചെയ്യുന്നത്. ആറു പേരെയും ഒരു പ്രത്യേക മുറിയെയുമാണ്' എന്നാണ് മാനിയ പറയുന്നത്.

രാവിലെ 11 മണിക്ക് അമ്മയുടെ അടുക്കളയില്‍ പറാത്ത ഉണ്ടാക്കുന്നത് കാത്തിരിക്കുന്നതും, അച്ഛന്‍ പത്രത്തിന്റെ താളുകള്‍ മറിക്കുന്ന ശബ്ദവും താന്‍ ഒത്തിരി മിസ്സ് ചെയ്യുന്നു. സൗത്ത് ഹാംപ്റ്റന്‍ സര്‍വ്വകലാശാലയിലെ ഗവേഷണങ്ങളും ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാം ഒരു സ്ഥലത്തെയല്ല, മറിച്ച് ആ മനുഷ്യര്‍ക്കൊപ്പമുള്ള ആ പ്രത്യേക മുറിയുടെ അനുഭവത്തെയുമാണ് മിസ്സ് ചെയ്യുന്നത്. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഷോപ്പിംഗിനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും സമയം കളയില്ല. അമ്മ അനുവദിക്കുന്നത്രയും നേരം ആ അടുക്കളയില്‍ തന്നെ ഇരിക്കുമെന്നുമാണ് അവര്‍ പറയുന്നത്. ഇന്ത്യയെ കാനഡയുമായി താരതമ്യം ചെയ്യാനല്ല, തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുക മാത്രമാണ് വീഡിയോയുടെ ലക്ഷ്യമെന്നും മാനിയ പറഞ്ഞു. നിരവധിപ്പേര്‍ പോസ്റ്റിന് കമന്റുകള്‍ നല്‍കി. അതില്‍ മാനിയയെ അനുകൂലിച്ചവരും ഇന്ത്യയെ മൊത്തത്തില്‍ മിസ് ചെയ്യുന്നു എന്ന് പറഞ്ഞവരും ഉണ്ട്.

 
Other News in this category

  • കാനഡയിലുള്ള ഇന്ത്യക്കാരി മിസ് ചെയ്യുന്നത് ആ മുറി
  • അമേരിക്കയില്‍ മെഹന്ദിയിടാന്‍ 9500 രൂപ
  • കുഞ്ഞിനെ ഉറക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ബോസ് പറഞ്ഞത് ഇങ്ങനെ
  • പണമാണ് ജീവിതത്തിന് അത്യാവശ്യം
  • കോടികള്‍ വിലയുള്ള ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ചെളിവെള്ളത്തില്‍
  • പ്രതിദിനം 6000 ലിറ്റര്‍ മൂത്രം ഒഴിക്കുന്നു, എവറസ്റ്റ് പ്രതിസന്ധിയില്‍




  •  
    Close Window