Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
UK Special
  Add your Comment comment
ഇക്കുറി വിന്റര്‍ സീസണ്‍ കൊടുംദുരിതം ആകുമെന്ന് റിപ്പോര്‍ട്ട്: 140 മില്യന്‍ പൗണ്ട് പദ്ധതി മുന്‍കൂര്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
Text By: UK Malayalam Pathram
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇക്കുറി വിന്ററും കടുപ്പമായിരിക്കും . അതുകൊണ്ട് തന്നെ വിന്ററിനെ നേരിടാന്‍ 140 മില്ല്യണ്‍ പൗണ്ട് ഉത്തേജന പാക്കേജാണ് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പതിവിലും കടുപ്പമേറിയ വെല്ലുവിളിയാണ് എന്‍എച്ച്എസിന് വിന്ററില്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിലെ അടിയന്തര കെയര്‍ മേഖലയ്ക്കായി 140 മില്ല്യണ്‍ പൗണ്ട് കൂടി അനുവദിച്ചാണ് കൂപ്പര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഈ പണം വിനിയോഗിക്കുമെന്നാണ് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്. അതേസമയം സീസണല്‍ രോഗങ്ങളെ നേരിടാന്‍ എന്‍എച്ച്എസ് ജൂലൈ മുതല്‍ ഒരുക്കം നടത്തിയതായും അവര്‍ അവകാശപ്പെട്ടു. 'വിന്റര്‍ ഈ വര്‍ഷം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകും, ഇത്രയും കനത്ത സമ്മറിന് ശേഷമാണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ഒരുക്കവും നേരത്തെ തുടങ്ങി, ശേഷി വര്‍ദ്ധിപ്പിക്കാന്‍ പണവും ഇറക്കുന്നുണ്ട്', കൂപ്പര്‍ പറഞ്ഞു.

കടുത്ത ചൂട് എന്‍എച്ച്എസിന് മേല്‍ കനത്ത സമ്മര്‍ദമാണ് സമ്മാനിച്ചത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എ&ഇകളില്‍ 7.3 മില്ല്യണ്‍ രോഗികളാണ് ചികിത്സ തേടിയത്. സമ്മര്‍ കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
 
Other News in this category

 
 




 
Close Window