ചാലക്കുടിയിലെ ബേക്കറിയില് 'ഹോര്ട്ടി വൈന്' വില്പന നടത്താനുള്ള തീരുമാനം റദ്ദ് ചെയ്യാന് എക്സൈസ് മന്ത്രിയുടെ നിര്ദ്ദേശം. 'ഹോര്ട്ടി വൈന്' ഉല്പാദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്ക്കാരിന്റെ കാലത്തെ നിയമത്തില് ഭേദഗതി വരുത്താന് നിയമപദേശത്തിന് അഡിഷണല് ചീഫ് സെക്രട്ടറി കെ ആര് ജ്യോതിലാലിനെ ചുമതലപ്പെടുത്തി. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്ക്കെതിരെ നടപടിക്കും സാധ്യത തെളിയുന്നു. ഉഷ്ണമേഖലയില് വിളയുന്ന പഴങ്ങളും കാര്ഷിക ഉല്പ്പന്നങ്ങളും പുളിപ്പിച്ചാണ് ഹോര്ട്ടി വൈന് (Horti Wine) നിര്മിക്കുന്നത്. ലൈസന്സുള്ള ബേക്കറികളിലും ഷോപ്പിങ് സെന്ററുകളിലും ഹോര്ട്ടി വൈന് വില്ക്കാന് അനുമതി നല്കുന്നതിനായി മുന് എല്ഡിഎഫ് സര്ക്കാര് 2024-ല് വിദേശ മദ്യച്ചട്ടങ്ങളില് ഭേദഗതി വരുത്തിയിരുന്നു.