Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
സിനിമ
  Add your Comment comment
സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധനേടിയ നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു
Text By: UK Malayalam Pathram
കോഴിക്കോട് മാങ്കാവിലെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നാടക നടിയായി നിരവധി വേദികളില്‍ അഭിനയച്ചതിന് ശേഷമാണ് സാവിത്രി ശ്രീധരന്‍ സിനിമയിലെത്തിയത്.
നാല് പതിറ്റാണ്ടിലേറെക്കാലം നാടകവേദിയില്‍ സജീവമായിരുന്ന അവര്‍, സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിലെ ഉമ്മയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു. പിന്നീട് വൈറസ്, ഡാകിനി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.
40 വര്‍ഷക്കാലം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നാടകവേദികളില്‍ സജീവമായിരുന്നു. കാളികേശന്‍, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന തിയേറ്റേഴ്‌സ് തുടങ്ങിയ പ്രമുഖ സമിതികളുടെ നാടകങ്ങളില്‍ വേഷമിട്ടു. മികച്ച നാടക നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window