Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അതിര്‍ത്തിയിലേക്ക് ഇനി 500 കിലോമീറ്റര്‍; അഫ്ഗാനിസ്താന്‍ വിടുകയാണ്: അറസ്റ്റില്‍ നിന്ന് രക്ഷപെട്ട് അരുണിമ
Text By: UK Malayalam Pathram
അഫ്ഗാനിസ്താനിലെ യാത്രകള്‍ക്കിടെ താന്‍ നേരിട്ട അറസ്റ്റ് ഭീഷണിയെക്കുറിച്ച് ഇന്നലെ അരുണിമ പോസ്റ്റിട്ടിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായം ഉള്‍പ്പെടെ തേടിക്കൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് താന്‍ നേരിട്ടതെന്തെന്ന് വിശദമാക്കിക്കൊണ്ടുള്ള അരുണിമയുടെ പുതിയ പോസ്റ്റ്. താലിബാന്റെ തടവിലാകുമെന്ന് ഭയപ്പെട്ട ഭീതിദമായ അനുഭവത്തെക്കുറിച്ച് വിശദമായ ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ട്രാവല്‍ വ്ളോഗറായ ബാക്ക്പാക്കര്‍ അരുണിമ.

പുരുഷന്മാര്‍ കൂടെയില്ലാതെ പ്രത്യേകിച്ച് ഗൈഡ് പോലും കൂടെയില്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് രാത്രി യാത്ര നടത്തിയതിനാണ് താന്‍ താലിബാനില്‍ നിന്ന് അറസ്റ്റ് ഭീഷണി നേരിട്ടതെന്ന് അരുണിമ വിശദീകരിച്ചു. യാത്ര ചെയ്യാന്‍ പെര്‍മിറ്റ് ഇല്ലെന്ന് പറഞ്ഞാണ് അവര്‍ ഭയപ്പെടുത്തിയത്. കയ്യും കാലും പിടിച്ചാണ് ഒരുവിധത്തില്‍ അറസ്റ്റ് ഒഴിവാക്കിയത്. ഇന്ന് ഉസ്ബെക്കിസ്താന്‍ അതിര്‍ത്തിയിലേക്ക് 500 കിലോമീറ്റര്‍ സഞ്ചരിക്കുകയാണെന്നും അഫ്ഗാനിസ്താന്‍ വിടുകയാണെന്നും അരുണിമ പറഞ്ഞു. തന്നെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ആശ്വാസ വാക്കുകള്‍ പകരുകയും ചെയ്തവരോടുള്ള മറുപടിയായിട്ടാണ് ംഅരുണിമയുടെ നീണ്ട പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റ് വലിയ ആശ്വാസം നല്‍കുന്നുവെന്ന് കമന്റിട്ടത്. എന്നാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരെന്ന് ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window