Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
നഴ്സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍
Text By: George Mathew
ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍ സമ്മാനിക്കും. ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാര വിതരണം.

കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ അര്‍പ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടാനും ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു.

നിരവധി വെല്ലുവിളികള്‍ക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ആത്മസമര്‍പ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് എന്ന് സംഘാടകര്‍ വ്യക്തമാക്കി.

നോമിനേഷന്‍ നവംബര്‍ 1 വരെ

നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1 ആണ്. അപേക്ഷാ ഫോം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

r - Nomination Form] https://forms.gle/1Rq4Y7yBeDLaHg558
 
Other News in this category

 
 




 
Close Window