'രണബാലി'യിലെ പ്രണയാര്‍ദ്ര ഗാനം 'ഏന്‍ന്തയ്യ സാമി...' പുറത്തിറങ്ങി
Text By: UK Malayalam Pathram
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാര്‍ദ്ര ഗാനം 'ഏന്‍ന്തയ്യ സാമി...' പുറത്തിറങ്ങി. മുമ്പ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സ്പെഷല്‍ സര്‍പ്രൈസ് ഗാനമായി 'ഏന്‍ന്തയ്യ സാമി...' ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് 'രണബാലി'യുടെ വേള്‍ഡ് വൈഡ് റിലീസ്.
Watch Video: -
ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്.
തെലുങ്കില്‍ 'ഏന്‍ന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തില്‍ 'എന്തേ കണ്ണാലേ', തമിഴില്‍ 'യേദയ്യ സാമീ', കന്നഡയില്‍ 'എനയ്യ സാമി' എന്നും ഹിന്ദിയില്‍ 'ഒ മേരി സാജന്‍' എന്നുമാണ് എത്തിയിരിക്കുന്നത്. അജയ്-അതുല്‍ സംഗീതത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കില്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ സിജു തുറവൂരിന്റേതാണ് വരികള്‍, തമിഴില്‍ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയില്‍ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാര്‍ത്തിക്കും ചേര്‍ന്നാണ്. ഹിന്ദിയില്‍ ഷിദിജ് പട്വര്‍ദന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേര്‍ന്നാണ്.
പ്രേക്ഷകരില്‍ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയില്‍ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'സിംഗനമല ബൊബ്ബിലി രണബാലി' എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേണ്‍സ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ണോള്‍ഡ് വോസ്ലൂ എത്തുന്നത്. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
ചിത്രത്തില്‍ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാന്‍-ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി വൈ രവിശങ്കര്‍, സഹ നിര്‍മ്മാതാവ്: അനുരാഗ് പര്‍വ്വതനേനി, സഹ നിര്‍മ്മാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാണ്‍, സിഇഒ: ചെറി, സംഗീതം: അജയ് - അതുല്‍, ക്യാമറ: നീരവ് ഷാ, ജിഷ്ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാര്‍ത്തിക ശ്രീനിവാസ് ആര്‍, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശിവം റാവു നാഗസന്‍, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആര്‍ ചന്ദ്രശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടര്‍: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, കലാസംവിധായകന്‍: വിത്തല്‍ കോസാനം, VFX സൂപ്പര്‍വൈസര്‍: സുനില്‍ രാജു ചിന്ത, ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍: യാനിക്ക് ബെന്‍, ആന്‍ഡി ലോംഗ് ഗുയെന്‍, റോബിന്‍ സുബ്ബു, സൗണ്ട് ഡിസൈനര്‍: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലിയ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.