|
ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിരക്ഷാബന്ധന്‍ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഓഗസ്റ്റ് 29ന് തോണ്ടന്‍ഹീത്തിലെ വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മണി മുതല്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്തിപരവും സാംസ്‌കാരികവുമായ പരിപാടികള്‍ അരങ്ങേറി.
ജിഎസ്എസ് ടീം അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധന്‍ ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അന്നദാനവും സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി. |