Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹൈവേയിലെ മേല്‍പ്പാലത്തില്‍ നിന്നു കാര്‍ താഴേയ്ക്കു പതിച്ചു: ആലപ്പുഴയിലാണ് അപകടം
Text By: UK Malayalam Pathram
ഗുരുവായൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഹൈവേയിലെ മേല്‍പ്പാലത്തില്‍ നിന്നു കാര്‍ താഴേയ്ക്കു പതിക്കുകയായിരുന്നു. ആലപ്പുഴയിലെ ചേര്‍ത്തല ഒറ്റപ്പുന്നയില്‍ ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ നിന്നാണ് കാര്‍ താഴേക്കു പതിച്ചത്.
കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 അടി ഉയരത്തില്‍ നിന്നാണ് കാര്‍ മറിഞ്ഞത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ അശ്വതി, ഷാനി, നസ്രിന്‍, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗര്‍ഭിണിയാണ്. അശ്വതിയുടെ ഭര്‍ത്താവാണ് സതീഷ്.
 
Other News in this category

 
 




 
Close Window