Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 06th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നടി അമീഷയുടെ ആഭരണങ്ങള്‍ മോഷണം പോയ കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍
Text By: UK Malayalam Pathram

നടി അമീഷ പട്ടേലിന്റെ അമ്മ ആശ പട്ടേലിന്റെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകള്‍ മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസില്‍ അറസ്റ്റിലായത്.


എഫ്.പി.ജെ. റിപ്പോര്‍ട്ട് പ്രകാരം, വിരാര്‍ സ്വദേശിനിയായ സീമ വിനോദ് ഘാട്ടെ കഴിഞ്ഞ ഒന്നര വര്‍ഷമായി ആശ പട്ടേലിന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. 2026 ജനുവരിയിലാണ് വളകള്‍ മോഷണം പോയത്. മോഷണത്തില്‍ ഘാട്ടെയ്ക്ക് പങ്കുണ്ടെന്ന് അന്നുമുതല്‍ ആശ പട്ടേലിന് സംശയമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഘാട്ടെ ആരോപണം നിഷേധിച്ചു.


ഘാട്ടെ മോഷണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ആശ പട്ടേല്‍ മറൈന്‍ ഡ്രൈവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്.) സെക്ഷന്‍ 306 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 
Other News in this category

 
 




 
Close Window