Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
UK Special
  Add your Comment comment
ക്രിസ്മസിന് മുമ്പ് തെരുവില്‍ കഴിയുന്ന വിമുക്തഭടന്മാര്‍ക്ക് താമസസൗകര്യം, പദ്ധതിയുമായി ബ്രിട്ടന്‍
reporter

ലണ്ടന്‍: തെരുവില്‍ അന്തിയുറങ്ങുന്ന വിമുക്തഭടന്മാര്‍ക്ക് ക്രിസ്മസിന് മുമ്പ് താമസസൗകര്യം ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്ന് ഇംഗ്ലണ്ടിലെ കൗണ്‍സിലുകളോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. നവംബര്‍ 11ലെ യുദ്ധവിരാമ സ്മരണദിനത്തില്‍ അദ്ദേഹം കൗണ്‍സിലുകള്‍ക്ക് നേരിട്ട് കത്തയക്കും. രാജ്യത്തിനായി സേവനമനുഷ്ഠിച്ച ആരും തെരുവില്‍ കഴിയേണ്ടിവരരുതെന്ന തത്വത്തില്‍ ദേശീയ-പ്രാദേശിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

ഭവനരഹിതരായ വിമുക്തഭടന്മാരെ സഹായിക്കുന്നതിനായി യുകെയിലെ എട്ട് സംഘടനകള്‍ക്ക് 87 ലക്ഷം പൗണ്ട് അനുവദിക്കും. താമസസൗകര്യത്തിനൊപ്പം ആരോഗ്യപരിചരണം, ലഹരിമുക്തി സേവനങ്ങള്‍, തൊഴില്‍സഹായം എന്നിവ ലഭ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുക. പ്രാദേശിക സന്നദ്ധസംഘടനകളുമായി സഹകരിച്ചാണ് കൗണ്‍സിലുകള്‍ പദ്ധതി തയ്യാറാക്കേണ്ടത്. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് നടപടി. ഇതിനുള്ള ആകെ ധനസഹായം 440 കോടി പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. സഹായം ആവശ്യമുള്ള വിമുക്തഭടന്മാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും 0800 9520774 എന്ന യുകെ ഹെല്‍പ്ലൈനില്‍ ബന്ധപ്പെടാം. താമസസൗകര്യവും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാന്‍ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ ഇതിനകം 1,250ലധികം വിമുക്തഭടന്മാര്‍ക്ക് താമസസൗകര്യം ലഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window