Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിക്കെതിരേ ജയബാലകൃഷ്ണന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി
Text By: UK Malayalam Pathram
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍, 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ജഡ്ജി തെളിവ് നശിപ്പിച്ചെന്നും ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തണം എന്നുമാണ് ആവശ്യം. സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു, കാറിലെ 'ജഡ്ജ്' എന്ന ബോര്‍ഡ് മാറ്റി എന്നിങ്ങനെ അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ചേരനെല്ലൂര്‍ പോലീസിലാണ് പരാതി നല്‍കിയത്.

കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം തങ്ങള്‍ക്കുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണം എന്നതാണ് ആവശ്യം.
 
Other News in this category

 
 




 
Close Window