Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം കാരണം ശമ്പളം കുറയുന്നു: ബാങ്ക് ഓഫ് ഇംഗ്ലണ്ട്
Reporter

ലണ്ടന്‍: വിദേശത്തുനിന്നു വന്‍തോതില്‍ തൊഴിലാളികള്‍ എത്തിച്ചേരുന്നതു വഴി യുകെയിലെ ശരാശരി ശമ്പളത്തില്‍ കാര്യമായ കുറവു വരുന്നു എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്‌ബെന്റ്.

സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് യൂറോപ്പും ബ്രിട്ടനും കരകയറിയതോടെ ഇവിടേക്കുള്ള കുടിയേറ്റം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷുകാര്‍ ചെറിയ ശമ്പളത്തിനുള്ള ജോലികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതാണ് പതിവ്. എന്നാല്‍, കുടിയേറ്റക്കാര്‍ക്ക് ഈ വിമുഖത തീരെയില്ല. ഇതുവഴി ഉത്പാദനക്ഷമതയില്‍ കുറവാണ് കാണുന്നതെന്നും ബ്രോഡ്‌ബെന്റ് പറയുന്നു.

 
Other News in this category

 
 




 
Close Window