Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ അല്‍പ്പമെങ്കിലും ഇളവു കാണിക്കൂ: യൂണിയനുകള്‍ ന്യായമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു
Text By: UK Malayalam Pathram
ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ മയപ്പെടുത്തണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദം. വിദേശ ജോലിക്കാര്‍ക്ക് യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റാനുള്ള ഹോം സെക്രട്ടറിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് യൂണിയനുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

പദ്ധതികള്‍ അംഗീകരിച്ചാല്‍ മിക്ക കുടിയേറ്റക്കാര്‍ക്കും പെര്‍മനന്റ് റസിഡന്‍സിന് 10 വര്‍ഷത്തെ കാത്തിരിപ്പ് ആവശ്യമായി വരും. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. കൂടാതെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലുള്ള വിദേശ ജോലിക്കാര്‍ക്ക് 15 വര്‍ഷം കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് ആശങ്ക.

കഴിഞ്ഞ വര്‍ഷം ഹോം സെക്രട്ടറി ഷബാന മഹ്‌മൂദാണ് ഈ പദ്ധതികള്‍ മുന്നോട്ട് വെച്ചത്. പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് കീഴിലും മഹ്‌മൂദ് ഹോം സെക്രട്ടറിയായി തുടരുകയാണ്. ഇതിനിടയിലാണ് യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ നിയമങ്ങള്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ്സ് യൂണിയന്‍ കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയത്.
 
Other News in this category

 
 




 
Close Window