Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥിത്വം ക്യാന്‍സല്‍ ആയാല്‍ നാടുകടത്തപ്പെടും: ഇമിഗ്രേഷന്‍ ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും
Text By: UK Malayalam Pathram
ഇമിഗ്രേഷന്‍ & അസൈലം ബില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഭയാര്‍ത്ഥിത്വം റദ്ദായാല്‍ നിര്‍ബന്ധിതമായി നാടുകടത്തുന്നത് ഉള്‍പ്പെടെ കനത്ത നടപടികളാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറാക്കുന്ന ബില്ലില്‍ ഉള്‍പ്പെടുക.


യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഇമിഗ്രേഷന്‍, നാടുകടത്തല്‍ കേസുകളില്‍ ഉപയോഗിക്കുന്നതിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടും. അതേസമയം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുക. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ മാറ്റമുണ്ടായാല്‍ ബാധിക്കും. ഇവരുടെ കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ആശങ്കയിലാണ്.

ലേബര്‍ എംപിമാരും, ലിബറല്‍ ഡെമോക്രാറ്റ് എംപിമാരും ഉള്‍പ്പെടെ പദ്ധതികള്‍ക്ക് എതിരെ തിരിയുമെന്നാണ് മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന ആന്‍ഡി ബേണ്‍ഹാമിന്റെ ടീമിന് ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window