Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
യുകെ സിറ്റിസണ്‍ഷിപ്പ് കിട്ടാന്‍ ഓണ്‍ലൈന്‍ ടെസ്റ്റ്: ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റിന് പുതിയ നയം
Text By: UK Malayalam Pathram
ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റുകള്‍ക്കായി ഇനി ടെസ്റ്റ് സെന്ററുകളില്‍ പോയി ബുദ്ധിമുട്ടേണ്ടിവരില്ല. പകരം ഓണ്‍ലൈനില്‍ പൗരത്വ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും. നേരിട്ട് എക്സാം സെന്ററുകളിലെത്തി പരീക്ഷ എഴുതുന്നതിന് പകരം ആര്‍ക്കും വീടുകളില്‍ ഇരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാനായി ഹോം ഓഫീസ് 110 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.

ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റാണ് ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, അവരുടെ ബ്രിട്ടീഷ് മൂല്യം, നിയമങ്ങള്‍, ചരിത്രം എന്നിവയെ കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കാന്‍ സഹായിക്കുന്നതാണ് എല്‍ഐടിയുകെ ടെസ്റ്റ്.

രാജ്യത്തെ 30 സെന്ററുകളിലൊന്നില്‍ നേരിട്ടെത്തി ടെസ്റ്റില്‍ ഹാജരാകുകയും, ഇതേ ദിവസം പാസ്പോര്‍ട്ടോ, ഇ-വിസയോ രേഖയായി എത്തിച്ച് ജീവനക്കാര്‍ക്ക് മുന്നില്‍ ഐഡന്റിറ്റി സ്ഥിരീകരിക്കുകയോ വേണ്ടിയിരുന്നു. കോപ്പിയടിക്കാന്‍ ഉപകരണങ്ങളും, കുറിപ്പുകളും കൈയില്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ സെന്ററുകളില്‍ കര്‍ശന പരിശോധനയുമുണ്ട്.
 
Other News in this category

 
 




 
Close Window