Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അയര്‍ലന്‍ഡിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധന
Reporter



ഡബ്ലിന്‍: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അയര്‍ലന്‍ഡ് വിട്ടവരെ അപേക്ഷിച്ച് ഇരുപതു ശതമാനം അധികം വിദഗ്ധ തൊഴിലാളികള്‍ ഇവിടേക്കു കുടിയേറിയിട്ടുണ്‌ടെന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായിരിക്കുന്നത്.

വിദേശത്തുനിന്നുള്ള തൊഴിലന്വേഷകരെ അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഐടി മേഖലയാണെന്നും വ്യക്തമായിട്ടുണ്്ട്. വ്യവസായമേഖല വളര്‍ത്താന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യൂറോപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ് കമ്പനികള്‍ക്കും അയര്‍ലന്‍ഡ് വലിയ ആകര്‍ഷണമാണെന്നും പഠനത്തില്‍ വ്യക്തമായി.

ആരോഗ്യരക്ഷാ മേഖലയും റീട്ടെയ്ല്‍ മേഖലയുമാണ് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്ന മറ്റു രണ്്‌ടെണ്ണം. വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ഇവിടേക്ക് താരതമ്യേന എളുപ്പവുമാണ് ഇപ്പോള്‍.

 
Other News in this category

 
 




 
Close Window