ഡബ്‌ളിന്‍: ജോലി, പഠനം, റീഎന്‍ട്രി എന്നീ ഇനങ്ങളില്‍ അയര്‍ലന്‍ഡ് നല്‍കുന്ന വിസ പുതുക്കാന്‍ വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഡബ്‌ളനില്‍ ഇതിനായി രാത്രി മുഴുവന്‍ ക്യൂ നിന്നത് അഞ്ഞൂറോളം പേര്‍.
ഡബ്‌ളിനിലെ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലാണ് വിസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഏറെയായിരുന്നു. യുകെയെ അപേക്ഷിച്ച് ഉദാരമായ വിസ നയങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ ഐറിഷ് വിസയ്ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്യൂവിന്റെ ദൈര്‍ഘ്യം കൂടി വരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.