Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യാഥാര്‍ഥ്യമാകുമോ പ്രവാസികള്‍ക്കുള്ള ചാര്‍ട്ടര്‍ വിമാനം?
Reporter

തിരുവനന്തപുരം: സാമ്പത്തിക പരാധീനതമൂലം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാനാകാത്തവരെ ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നു. പക്ഷേ, രാഷ്ട്രീയക്കാരുടെ പതിവു പ്രഖ്യാപനത്തില്‍ ഇത് ഒടുങ്ങുമോ എന്നാണ് പ്രവാസികളുടെ ആശങ്ക.

പ്രവാസി സംഘടനകളും നോര്‍ക്കയുമായി ചേര്‍ന്ന് നാട്ടിലെത്തിക്കേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കും. ചില വിമാനക്കമ്പനികള്‍ സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ചില സ്‌പോണ്‍സര്‍മാരും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്‍ പറയുന്നത്.

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ല. പദ്ധതി ലാഭമുണ്ടാക്കാനല്ല. ഉത്സവ സമയത്തും മറ്റും വിമാനക്കമ്പനികള്‍ ഈ മേഖലയില്‍ കൊള്ളയാണ് നടത്തുന്നത്. എയര്‍കേരളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window