Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വീണ്ടും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സജീവമാകുന്നു
Reporter

ലണ്ടന്‍: ടയര്‍2 വിസ പ്രകാരം യൂറോപ്പിനു പുറത്തുനിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി ഇളവുകള്‍ അനുവദിച്ചു.

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായിട്ടും യൂറോപ്പിനു പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം നേരിടുന്നതിനാണിത്. നഴ്‌സിങ് മേഖലയെക്കൂടി ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെന്നും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്‍ട് അറിയിച്ചു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി, ബ്രിട്ടീഷ് ജോലി കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. ടയര്‍2 വിസ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതോടെ യൂറോപ്പിനു പുറത്തുനിന്ന് ബ്രിട്ടനിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏതാണ്ട് പൂര്‍ണമായി നിലച്ച അവസ്ഥയിലായിരുന്നു.

 
Other News in this category

 
 




 
Close Window