Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മലയാളിക്ക് ബ്രിട്ടീഷ് യുവപ്രതിഭാ പുരസ്‌കാരം
Reporter

ലണ്ടന്‍: ഹോട്ടല്‍ രംഗത്തെ മികവിനു ബ്രിട്ടനിലെ ഗോള്‍ഡന്‍ കീ സൊസൈറ്റി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം മലപ്പുറം സ്വദേശി കരസ്ഥമാക്കി.

ലണ്ടനിലെ മാരില്‍ബോണ്‍ ഹോട്ടലില്‍ ഗെസ്‌ററ് റിലേഷന്‍സ് മാനേജരായ റിയാസ് മുഹമ്മദ് കല്ലന്‍ ആണ് 'ആന്ദ്രേ ഡമോന്റെ' യുവപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിഥികളെ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്, ഹോട്ടലിന്റെ മികവുയര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

മലപ്പുറം ഗവ. കോളജില്‍നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയ റിയാസ് ലണ്ടനിലാണ് എംബിഎ ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇംഗ്‌ളണ്ടില്‍ ജോലി ചെയ്യുന്നു. മാറാക്കരയിലെ കല്ലന്‍ കുഞ്ഞിമൊയ്ദുവിന്റെയും റസിയയുടെയും മകനാണ്. ജസീല ബീഗമാണു ഭാര്യ. ദുബായില്‍ നടക്കുന്ന രാജ്യാന്തര മല്‍സരത്തില്‍ റിയാസ് ബ്രിട്ടനെ പ്രതിനിധീകരിച്ചു പങ്കെടുക്കും.

 
Other News in this category

 
 




 
Close Window