Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ ജനതയില്‍ എട്ടിലൊന്നും വിദേശജാതര്‍
Reporter

ലണ്ടന്‍: യുകെയില്‍ ഇപ്പോള്‍ താമസിക്കുന്ന ആകെ ജനങ്ങളില്‍ എട്ടിലൊന്നാളുകളും വിദേശ രാജ്യങ്ങളില്‍ ജനിച്ചവരാണെന്ന് കണക്ക്. എട്ടു മില്യനു മുകളിലാണ് ഇവരുടെ എണ്ണം.

വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന കുടിയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍നിന്നുള്ളതാണ് കണക്ക്. യുകെയിലെ വിദേശികളുടെ എണ്ണം എട്ടു മില്യന്‍ കടന്നു എന്ന ഔദ്യോഗിക പ്രഖ്യാപനവും ഇതിനൊപ്പം പ്രതീക്ഷിക്കാം.

എന്നാല്‍, എട്ടു മില്യനല്ല വലിയ സംഖ്യയെന്നും, കഴിഞ്ഞ വര്‍ഷം തന്നെ വിദേശികളുടെ എണ്ണം പരിധി കവിഞ്ഞിരുന്നു എന്നുമാണ് കുടിയേറ്റ വിരുദ്ധരായ വിദഗ്ധര്‍ വാദിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ വൈകാതെ സര്‍വകാല റെക്കോഡ് ഭേദിക്കുമെന്ന് ഓക്‌സ്ഫഡ് മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയും മുന്നറിയിപ്പു നല്‍കുന്നു.

 
Other News in this category

 
 




 
Close Window