Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്ക് മുഖ്യ വിഷയം കുടിയേറ്റം
Reporter

ലണ്്ടന്‍: ബ്രിട്ടനിലെ വോട്ടര്‍മാരില്‍ അറുപതു ശതമാനവും രാജ്യത്തെ പ്രധാന പ്രശ്‌നമായി കാണുന്നത് കുടിയേറ്റത്തെയാണെന്ന് സര്‍വേ ഫലം. എന്നാല്‍, പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പുതുവത്സര സന്ദേശത്തില്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പരാമര്‍ശം പോലും ഇല്ലായിരുന്നു എന്നതും വിചിത്രം.

ആശങ്കയുളവാക്കുന്ന മൂന്ന് പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനാണ് സര്‍വേയില്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. പത്തില്‍ ആറു പേരും മുന്നോട്ടുവച്ചത് കുടിയേറ്റ പ്രശ്‌നം തന്നെ. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ മുഖ്യ വിഷയങ്ങള്‍ ദാരിദ്ര്യവും ഭീകരതയുമായിരുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 330,000നു മുകളിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ജനങ്ങള്‍ ഇതു തന്നെ പ്രധാന പ്രശ്‌നമായി ഉന്നയിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയതും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കാര്യമായി പരിഗണന ലഭിക്കാത്ത വിഷയത്തിന്, ആരോഗ്യരംഗം.

 

 
Other News in this category

 
 




 
Close Window