ലണ്ടന്‍: ബ്രിട്ടന്‍ പിന്തുടരുന്ന കുടിയേറ്റ നയം ഈ വര്‍ഷം വ്യവസായ മേഖലയെ കാര്യമായി ബാധിക്കുമെന്ന് എച്ച്ആര്‍, പീപ്പിള്‍ ഡെവലപ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ സിഐപിഡി മുന്നറിയിപ്പ് നല്‍കുന്നു.
വിദഗ്ധ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണ് യുകെയിലെ വ്യവസായങ്ങള്‍ നേരിടുന്നത്. ഇതിനു പിന്നാലെ ടയര്‍ 2 വിസ കാറ്റഗറിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം സ്ഥിഗിതകള്‍ കൂടുതല്‍ വഷളാക്കും. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസ പദ്ധതിയും കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.