Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് ബിഷപ്പ് മാര്‍ക്ക് ഞായറാഴ്ച കൊടിയേറ്റും; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്
അലക്സ് വര്‍ഗീസ്
യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് ഞായറാഴ്ച കൊടിയേറ്റും. പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന് ആയിരിക്കും അത്യാഘോഷപൂര്‍വ്വം കൊണ്ടാടുന്നത്.


ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തിലാണ് തിരുനാളാഘോഷത്തിനായുള്ള കൊടിയേറുന്നത്. മാഞ്ചസ്റ്റര്‍ തിരുനാളിന്റെ ചരിത്രത്തിലാദ്യമായാണ് ഷ്രൂസ്ബറി രൂപതാദ്ധ്യക്ഷന്‍ തിരുനാളിന് കൊടിയേറ്റുന്നത്. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ. ഡോ.മാത്യു ചൂരപ്പൊയ്കയില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ചയും എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൊടിയേറ്റ ദിവസം നടക്കുന്ന ഉല്പന്ന ലേലം പതിവ് പോലെ ഈ വര്‍ഷവും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലെത്തി നില്ക്കുകയാണ്.
ഇന്ന് വൈകുന്നേരം 7 ന് ജോസച്ചന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പാരീഷ് കമ്മിറ്റി യോഗം തിരുനാളിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച അവസാന വിലയിരുത്തലുകള്‍ നടത്തും. ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍ , പാരീഷ് കമ്മിറ്റിയംഗങ്ങന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
 
Other News in this category

 
 




 
Close Window