Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസചരണം ശനിയാഴ്ച;ഡോ കണ്ണന്‍ പരമേശ്വരന്‍ നയിക്കുന്ന ഭഗവദ്ഗീത പ്രഭാഷണം
Text By: UK Malayalam Pathram
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം.


ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതില്‍ അനേകം വര്‍ഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടര്‍ന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

അനൂപ് ശശി -07743024090

രമ രാജന്‍ - 07576492822
 
Other News in this category

 
 




 
Close Window