Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസ ആചരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു
Text By: UK Malayalam Pathram

മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. അനേകം വര്‍ഷങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.പ്രഭാഷണത്തിന് ശേഷം ദീപാരാധനയും,അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.വൈശാഖ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു

 
Other News in this category

 
 




 
Close Window