Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
എ.ഐ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ഇടപെടല്‍ വേണം ലിയോ മാര്‍പാപ്പ
Text By: UK Malayalam Pathram

നിര്‍മിത ബുദ്ധി (എഐ) നിയന്ത്രണത്തിന് കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് പോപ്പ് ലിയോയുടെ അഭ്യര്‍ഥന. മതിയായ മേല്‍നോട്ടമില്ലാതെ സാങ്കേതിക വിദ്യ പുരോഗമിക്കുന്‌പോള്‍ വലിയ അപകടമുണ്ടാകുമെന്ന് പോപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എഐയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് തൊഴിലാളികള്‍,കുട്ടികള്‍, ദുര്‍ബല സമൂഹങ്ങള്‍ എന്നിവരെ സംരക്ഷിക്കുന്ന നിയമ സുരക്ഷ വേണമെന്നും മാര്‍പാപ്പ പറയുന്നു. സ്വതന്ത്ര നിരീക്ഷണ സംവിധാനങ്ങളും നയങ്ങളും വേണമെന്നും ലോകനേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ഥിക്കുന്നു. എഐ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ മേഖല കയ്യാളുന്നതിനെതിരെയും പോപ്പ് മുന്നറിയിപ്പ് നല്‍കി. പോപ്പ് ലിയോയുടെ മനോഹരമായ മാനവികത അഥവാ 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്' എന്ന് പേരിട്ടിരിക്കുന്ന ചാക്രിക ലേഖനത്തിലുള്ളത് 43,000 വാക്കുകള്‍. അതിലെ ഉള്ളടക്കമോ മാനവരാശി ജാഗ്രത പാലിക്കേണ്ട അഞ്ച് വിഷയങ്ങളും. പോപ്പ് ലിയോയുടെ ലേഖനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണിത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ധാര്‍മികവും രാഷ്ടരീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമോ എന്ന ആശങ്കയാണ് ലേഖനം വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window