Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ലണ്ടനില്‍ സമാപനം
reporter

ലണ്ടന്‍: മനം നിറഞ്ഞ പ്രാര്‍ഥനയിലും മനസ്സില്‍ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ 'രണ്ടാം അഭിഷേകാഗ്‌നി' കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭക്തിനിര്‍ഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ പ്രമുഖ നഗരങ്ങളിലായി ഒക്ടോബര്‍ ഇരുപത് മുതല്‍ നടന്നുവന്ന ആത്മീയ ആഘോഷത്തിനാണ് ലണ്ടനില്‍ പര്യവസാനമായത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിസ് ഡിറ്റക്ടറുമായ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാദര്‍ സോജി ഓലിക്കല്‍, സെക്രട്ടറി ഫാദര്‍ ഫാന്‍സ്വാ പത്തില്‍, റീജിയണല്‍ ഡയറക്ടര്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, സെഹിയോന്‍ ടീം എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയത്. ഞായറാഴ്ച ലണ്ടണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ നടന്ന ഹാരോ ലെഷര്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞ് വിശ്വാസികള്‍ ദൈവവചനം കേള്‍ക്കാനെത്തി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ശുശ്രുഷകളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി.

ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ക്കണമെന്നു വചന പ്രഘോഷണം നടത്തിയ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ഫാദര്‍ സോജി ഓലിക്കലും വചനപ്രഘോഷണം നടത്തി. നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ ഫാദര്‍ ഷോണിന്റെ സാന്നിധ്യം അനുഗ്രഹമായി. ഫാദര്‍ നോബിള്‍ എച്ച്ജിഎന്‍ കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. 

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് അന്ത്യാംകുളം ഉള്‍പ്പെടെ റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാര്‍ വൈദികരും രണ്ടായിരത്തിലധികം വിശ്വാസികളും ഈ അനുഗ്രഹ ദിവസത്തില്‍ പങ്കുചേരാനെത്തി. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമൊരുക്കിയിരുന്നു. പതിവുപോലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് സമാധാനമായത്. 

രണ്ടാഴ്ച നീണ്ടുനിന്ന ആത്മീയ നവോഥാന ശുശ്രുഷകളില്‍ ആയിരങ്ങളാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നത്. ഔദ്യോഗിക-കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദൈവചനം കേള്‍ക്കാനായി വന്നെത്തിയ എല്ലാവര്‍ക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നന്ദി പറയുന്നതായും ദൈവാനുഗ്രഹം പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window