|
ബ്രിട്ടിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് ഫിന്‍ഫേസ് ചര്‍ച്ചിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ രാത്രി ദേവലയത്തിലേക്ക് അതിക്രമിച്ച് കയറി അക്രമികള്‍ ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതിലു തകര്‍ത്തു ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.
സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ആക്രമണം നടന്നത്. ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം തെളിവെടുപ്പു നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായതായി ഫാ. മാത്യു മുളയോലി വ്യക്തമാക്കി. അന്നു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു ചെയ്തത്. അതു സംബന്ധിച്ചുള്ള അന്വേഷണം നടക്കവേയാണ് പള്ളിക്കു നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലീഡ്‌സിലെ സെന്റ് ഫിന്‍ഫേസ് ദേവാലയം സീറോമലബാര്‍ സഭയുടെ കൈവശമാണ്. ലീഡ്‌സ് രൂപതയാണ് സെന്റ് ഫിന്‍ഫേസ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. |