Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്‌പെയ്‌നില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ബ്ലണ്ടര്‍ : ബ്രിട്ടീഷ് കൗമാരക്കാരിക്ക് പാസ്‌പോര്‍ട്ടോ ബസ് പാസോ കിട്ടില്ല
Reporter
ലണ്ടന്‍ : വിചിത്രമായൊരു കുഴപ്പത്തിലാണ് അവള്‍ പെട്ടിരിക്കുന്നത്. ഒരിക്കലും അവള്‍ക്കൊരു പാസ്‌പോട്ട് എടുക്കാന്‍ കഴിഞ്ഞേക്കില്ല. ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാന്‍ കഴിയില്ല. രജ്യത്തിനു പുറത്തേക്കു പോകാന്‍ തന്നെ സാധിക്കില്ല. കാരണം, ഔദ്യോഗിക രേഖകളില്‍ അങ്ങനെ ഒരാള്‍ ഇല്ല.
ഐമി റെയ്‌നര്‍ - ഓക്കിനസ് എന്ന പതിനാലുകാരിയാണ് ബ്യൂറോക്രാറ്റിക് ബ്ലണ്ടര്‍ കാരണം കുഴപ്പത്തിലായിരിക്കുന്നത്.

മാതാപിതാക്കളുടെ സ്‌പെയ്ന്‍ യാത്രയ്ക്കിടെയാണ് അവളുടെ ജനനം. മാസം തികയാത്ത പ്രസവം. അതു കാരണം ജനനം കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. അതുകൊണ്ടു തന്നെ അവള്‍ക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും നിഷേധിക്കപ്പെട്ടു.
ഇതു കാരണം നാട്ടില്‍ ഒരു പാസ്‌പോര്‍ട്ടോ ബസ് പാസോ പോലും കിട്ടാത്ത അവസ്ഥയിലായി ഐമി. ഈ പതിനാലു വര്‍ഷവും തെറ്റു തിരുത്താനുള്ള കഠന ശ്രമത്തിലായിരുന്നു ഐമിയുടെ മാതാപിതാക്കള്‍ സ്റ്റീവ് ഓക്കിനസും ക്ലെയര്‍ റെയ്‌നറും.

എന്നാല്‍ , സ്പാനിഷ് അധികൃതര്‍ ഒരു തരത്തിലും സഹായിക്കില്ലെന്ന വാശിയിലാണ്. ജനന സമയത്തു തന്നെ ആശുപത്രി അധികൃതര്‍ പറഞ്ഞ ഫോമുകളെല്ലാം പൂരിപ്പിച്ചു നല്‍കിയിരുന്നു മാതാപിതാക്കള്‍ . ഇനി എല്ലാ കാര്യങ്ങളും തങ്ങള്‍ നോക്കിക്കോളാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതുവരെ ഒന്നും ശരിയായിട്ടില്ലെന്നു മാത്രം.
 
Other News in this category

 
 




 
Close Window