Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം മരവിപ്പിക്കണമെന്നു ശുപാര്‍ശ
Reporter
ലണ്ടന്‍ : ബ്രിട്ടീഷുകാരുടെ ജോലി കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നതു തടയാന്‍ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം മരവിപ്പിക്കണമെന്നു ശുപാര്‍ശ. ഈദ് മിലിബന്‍ഡിന്റെ നയരൂപീകരണത്തിലെ മുഖ്യ വ്യക്തി ലോര്‍ഡ് ഗ്ലാസ്മാന്‍ ആണു ശുപാര്‍ശ മുന്നോട്ടു വച്ചത്. യുഎന്നിന്റെ ഔട്ട് പോസ്റ്റല്ല ബ്രിട്ടണ്‍ എന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിന് അകത്ത് കുടിയേറ്റക്കാരുടെ സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന നിയമം യുകെ പുനപരിശോധിക്കണം. ഇക്കാര്യം മിലിബന്‍ഡ് തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കാണു ആദ്യം ജോലിയില്‍ മുന്‍തൂക്കം നല്‍കേണ്ടത്. മുന്‍ സര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്കു ബ്രിട്ടണില്‍ കുടിയേറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ലേബര്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ഇതു ബ്രിട്ടീഷുകാര്‍ക്കു വിനയായി. കുടിയേറ്റത്തിലെ ജനവികാരമാണു ലോര്‍ഡ് ഗ്ലാസ്മാന്‍ വ്യക്തമാക്കിയതെന്നു മൈഗ്രേഷന്‍ വാച്ച് ക്യാംപെയ്ന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ അറിയിച്ചു. ഈ വര്‍ഷം കുടിയേറ്റം പതിനായിരമാക്കി വെട്ടിച്ചുരുക്കാനാണു സര്‍ക്കാര്‍ തീരുമാനം.
 
Other News in this category

 
 




 
Close Window