Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
കാമറ ഉള്ള കാലം സഹായിച്ചിരിക്കും,, യുവതിയെ ട്രോളി സോഷ്യ്ല്‍മീഡിയ
reporter

 ഉള്ളടക്കമാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ താരങ്ങളെ ഉണ്ടാക്കുന്നത്. ചിലര്‍ വ്യത്യസ്തമായ വിഷയങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യാന്‍ മടിക്കാറില്ല. മറ്റ് ചിലര്‍ 'നന്മ നിറഞ്ഞ' പ്രവര്‍ത്തികളിലൂടെ ഫ്‌ലോളോവേഴ്‌സിനെ ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഉത്തരേന്ത്യയില്‍ ചൂടാണ് താരം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം 50 ഡിഗ്രിയോട് അടുക്കുകയോ 50 ഡിഗ്രിക്ക് മുകളിലേക്ക് പോവുകയോ ചെയ്യു. പിന്നാലെ ചൂടില്‍ വലയുന്ന തൊഴിലാളികള്‍ക്കും തെരുവില്‍ ജീവിക്കുന്നവര്‍ക്കും സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ചിലര്‍ വെള്ളക്കുപ്പി നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ ഭക്ഷണവും വെള്ളക്കുപ്പിയും തോര്‍ത്തും നല്‍കി. യുവതി യുവാക്കളുടെ ഇത്തരം ചില നീക്കങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

@Gulzar_sahab എന്ന എക്‌സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ അത്തരത്തില്‍ ഏറെ ശ്രദ്ധനേടി. 'ഇതാണ് പപ്പയുടെ യഥാര്‍ത്ഥ മാലാഖ' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം നാലര ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഒരേ സമയം വിമര്‍ശനവും പ്രോത്സാഹനവും നേടി മുന്നേറുകയാണ് വീഡിയോ. ഒരു ഫ്‌ലൈഓവറിലൂടെ കയറ്റം കയറുന്ന ഒരു റിക്ഷാവാലയ്ക്ക് പിന്നാലെ ഓടുന്ന ഒരു യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവതി ഫ്‌ലൈ ഓവറിന്റെ കയറ്റം കയറാന്‍ റിക്ഷാവാലയെ സഹായിക്കുന്നു. ഫ്‌ലൈ ഓവര്‍ കയറിയ ശേഷം യുവതി റിക്ഷാവാലയ്ക്ക് ഒരു കുപ്പി വെള്ളവും ടിഫിന്‍ ബോക്‌സും ഒരു ഷാളും നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയിലുള്ള യുവതി ആരാണെന്ന് വ്യക്തമല്ല. എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നും.

വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശിച്ചും പ്രോത്സാഹിപ്പിച്ചും കാഴ്ചക്കാരെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, 'കാമറ സമയം അയാളെ സഹായിച്ചു.' എന്നായിരുന്നു. മറ്റ് ചിലര്‍ യുവതിയുടെ പ്രവര്‍ത്തി പ്രോത്സാഹനാര്‍ഹമാണെന്നും വളരെ നന്നായി വീഡിയോ ചെയ്‌തെന്നും എഴുതി. 'ഇക്കാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും. സാഹിബിന് ധ്യാനത്തില്‍ 50 - 70 ക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയുമെങ്കില്‍, സ്വന്തമായി ഒരു ക്യാമറ കൊണ്ട് എന്താണ് കുഴപ്പം? ആരോ സഹായം തേടുന്നു! ' എന്നായിരുന്നു എഴുതിയത്. 'ക്യാമറയുള്ള പപ്പയുടെ മാലാഖയെ ചിലപ്പോള്‍ കാണാം, ക്യാമറയില്ലാത്ത മാലാഖ എല്ലാ ദിവസവും വരുന്നു, പക്ഷേ ആരും കാണുന്നില്ല!' എന്നായിരുന്നു മറ്റൊരു കുറിപ്പ്.

 
Other News in this category

 
 




 
Close Window