ലണ്ടന്‍: ഹ്രസ്വ സന്ദര്‍ശനത്തിന് യുകെയില്‍ എത്തിച്ചേര്‍ന്ന മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ ലണ്ടനിലെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഐഒസി (യുകെ) ഔദ്യോഗിക വക്താവ് അജിത് മുതയില്‍, ഒഐസിസി സറെ റീജിയന് പ്രസിഡന്റ് വിത്സന് ജോര്‍ജ്, സംഘടനകളുടെ നേതാക്കന്മാരായ ജോര്‍ജ് ജേക്കബ് തെങ്ങുംതറയില്‍, ബിബിന്‍ ബോബച്ചന്, പ്രവീണ്‍ കുര്യന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. നേതാക്കള്‍ പരിശുദ്ധ തിരുമേനിയെ പൊന്നാട അണിയിച്ചു ആദരിച്ചു.