Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Aug 2024
 
 
UK Special
  Add your Comment comment
മാര്‍ച്ചില്‍ അടച്ചുപൂ്ട്ടിയ ഫെര്‍ട്ടിലിറ്റി ക്ലിനിക് അടുത്ത മാസം തുറക്കും
reporter

ലണ്ടന്‍: മാര്‍ച്ചില്‍ അടച്ച ലണ്ടനിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് അടുത്ത മാസം തുറക്കാന്‍ റെഗുലേറ്റര്‍ അനുമതി നല്‍കി . സൂക്ഷിച്ച് വച്ചിരുന്ന ഭ്രൂണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ക്ലിനിക് അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ ഓഗസ്റ്റ് 8 ഓടെ ക്ലിനിക്ക് വീണ്ടും തുറക്കാമെന്ന് ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) അറിയിച്ചു. ഹാക്ക്നിയിലെ ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ നടത്തുന്ന ഹോമര്‍ട്ടണ്‍ ഹെല്‍ത്ത്കെയര്‍ ഇരയായ രോഗികളോട് ക്ഷമ ചോദിച്ചു. സംഭവത്തിന് പിന്നാലെ രോഗികളോട് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ബസ് സാദിഖ് ക്ഷമാപണം നടത്തിയിരുന്നു. ക്ലിനിക് വീണ്ടും തുറക്കാനുള്ള HFEAയുടെ തീരുമാനത്തിനോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. സേവനങ്ങള്‍ ക്രമേണ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ പ്രതിവര്‍ഷം എന്‍എച്ച്എസുകള്‍ക്കും സ്വകാര്യ രോഗികള്‍ക്കും എഗ്ഗ്, എംബ്രിയോ ഫ്രീസിങ് , IVF തുടങ്ങിയ ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ നല്‍കുന്നുണ്ട്. മെയ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ക്ലിനിക്കിലെ 32 രോഗികളുടെ എംബ്രിയോ നഷ്ടപ്പെടുകയായിരുന്നു. മാര്‍ച്ച് 7 ന് ക്ലിനിക് അടച്ചത് കാത്തിരിക്കുന്ന മറ്റ് രോഗികളുടെ ചികിത്സ അവതാളത്തിലാക്കി. സംഭവത്തിന് പിന്നാലെ ക്ലിനിക്കില്‍ വരുത്തിയ മാറ്റങ്ങളില്‍ സംതൃപ്തരാണെന്ന് റെഗുലേറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ തോംസണ്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഫലമായി ക്ലിനിക്ക് പുതിയ പ്രവര്‍ത്തന രീതികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

 
Other News in this category

 
 




 
Close Window