Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
1.5 മില്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലേബറിന് സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഒന്നര മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കടമ്പകളേറെയെന്നു പ്രൊവൈഡര്‍മാരുടെ മുന്നറിയിപ്പ്. താങ്ങാന്‍ കഴിയുന്ന ഭവനമേഖലയ്ക്കായി അടിയന്തരമായി പണം അനുവദിക്കാതെ ഈ പാര്‍ലമെന്റിന്റെ കാലത്ത് ഇത്രയും പുതിയ ഭവനങ്ങളെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രൊവൈഡര്‍മാര്‍ പറയുന്നു. സോഷ്യല്‍ ഹൗസിംഗ് നടപ്പാക്കുന്ന ഏറ്റവും വലിയ ഡെവലപ്പര്‍മാരായ ഹൗസിംഗ് അസോസിയേഷന്‍ കണക്ക് പ്രകാരം 2023-24 വര്‍ഷത്തില്‍ 32,705 വീടുകള്‍ മാത്രമാണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് ഇത് 30% കുറവാണ്.

വരുമാനത്തിലെ ക്യാപ്പും, നടുവൊടിക്കുന്ന കട്ടിംഗും, ഉയരുന്ന ചെലവുകളും പ്രൊവൈഡര്‍മാരുടെ ബജറ്റ് അപഹരിക്കുന്നതിനാല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണത്തെയും ബാധിക്കുന്നതായി 600 ഹൗസിംഗ് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഹൗസിംഗ് ഫെഡറേഷന്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നു. 2015-മായി താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ കണക്കില്‍ വാടക വരുമാനം 15% കുറവാണെന്ന് ഇവര്‍ പറയുന്നു. 2028-ഓടെ ഹൗസിംഗ് ബജറ്റില്‍ 2.2 ബില്ല്യണ്‍ പൗണ്ടിന്റെ കുറവും ഉണ്ടാകും. ലേബര്‍ ഗവണ്‍മെന്റ് അഫോര്‍ഡബിള്‍ ഹൗസിംഗില്‍ മുന്നേറ്റം നടത്തുമെന്ന് ഇപ്പോള്‍ ഹൗസിംഗ് സെക്രട്ടറി കൂടിയായ റെയ്നര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window