Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
രാജ്യത്തെക്കുള്ള അനധികൃത കുടിയറ്റ ബോട്ടുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രധാനമന്ത്രി
reporteer

 ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരുമായി വരുന്ന ബോട്ടുകളുടെ എണ്ണം വര്‍ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍. ഇതിന് പരിഹാരം കാണുന്നതിനാണ് മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാനുള്ള നീക്കം. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനും അദ്ദേഹം തയാറായില്ല. ആരും ഈ കടത്ത് നടത്താന്‍ പാടില്ല. എന്നാല്‍ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണ്. അതിനാല്‍ കൃത്യമായ തീയതിയോ, എണ്ണമോ കുറിച്ചിടില്ല, ഇത് മുന്‍പ് പരാജയപ്പെട്ടതാണ്. എന്നിരുന്നാലും ഫ്രാന്‍സിന്റെ തീരത്ത് നിന്നും ആളുകളെ ബോട്ടില്‍ കയറ്റുന്ന പരിപാടി തകര്‍ക്കാന്‍ തന്നെയാണ് ലക്ഷ്യം, വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാര്‍മറുടെ ഭരണത്തില്‍ ഇതിനകം 484 കുടിയേറ്റക്കാരാണ് ചാനല്‍ കടന്ന് ബ്രിട്ടനില്‍ എത്തിയത്. ഓഫീസിലെത്തി 48 മണിക്കൂറിനകം മുന്‍ ഗവണ്‍മെന്റിന്റെ റുവാന്‍ഡ സ്‌കീം കീര്‍ സറ്റാര്‍മര്‍ റദ്ദാക്കിയിരുന്നു. കൂടാതെ മുന്‍ ഗവണ്‍മെന്റ് അഭയാര്‍ത്ഥിത്വം റദ്ദാക്കിയ ആയിരക്കണക്കിന് പേര്‍ക്ക് രാജ്യത്ത് തുടര്‍ന്ന് താമസിക്കാന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി സൂചന നല്‍കി.

 
Other News in this category

 
 




 
Close Window