Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Aug 2024
 
 
UK Special
  Add your Comment comment
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുകെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്
reporter

 ലണ്ടന്‍: തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുകെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പണപ്പെരുപ്പവും കുറഞ്ഞു. ഇതോടെ എല്ലാവരുടെയും കണ്ണുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കാണ്. നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ മുന്നേറ്റമാണ് മെയിലെ വളര്‍ച്ച നിരക്കില്‍ പ്രതിഫലിച്ചത്. ഭവന നിര്‍മ്മാണവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സ് പറഞ്ഞു.

സാധാരണഗതിയില്‍ യുകെ സമ്പദ് വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്ന സേവനമേഖല മെയ് മാസത്തില്‍ 0.3 % ആണ് വളര്‍ച്ച ആണ് കൈവരിച്ചത്. ഷോപ്പുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയാണ് പ്രധാനമായും സേവനമേഖലയില്‍ ഉള്ളത്. എന്നാല്‍ നിര്‍മ്മാണ രംഗത്തുള്ള വളര്‍ച്ചാ നിരക്ക് 1. 9 ശതമാനം ആയിരുന്നു. ഇനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അവലോകന യോഗം ഓഗസ്റ്റ് 1- നാണ് നടക്കുന്നത് . നിലവില്‍ 5.25 ശതമാനത്തിലാണ് പലിശ നിരക്ക്. പണപെരുപ്പും സംബന്ധിച്ച ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അടുത്ത ആഴ്ച പുറത്ത് വരും. യുകെയിലെ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ റോബ് വുഡ് പറഞ്ഞു.

 
Other News in this category

 
 




 
Close Window