Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
പ്രണയം നിരസിച്ച യുവതിയേയും അമ്മേയും സഹോദരിയേയും യുവാവ് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് ബിബിസി സെലിബ്രിറ്റിയുടെ കുടുംബം
Text By: Team ukmalayalampathram
പ്രണയ നൈരാശ്യത്തില്‍ യുവാവ് നടത്തിയതു കൂട്ടക്കൊല. പ്രണയത്തില്‍ നിന്നു പിന്മാറിയ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. യുവതിയുടെ സഹോദരിയേയും അമ്മയേയും തൂണില്‍ കെട്ടിയിട്ട് വെടിവച്ചു കൊന്നു. പെണ്‍മക്കളില്‍ ഒരാളുടെ മുന്‍ കാമുകനാണ് കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. ബിബിസി താരമായ ജോണ്‍ ഹണ്ടിന്റെ ഭാര്യ 61-കാരി കരോള്‍ ഹണ്ട്, രണ്ട് പെണ്‍മക്കളായ 25-കാരി ലൂസി, 28-കാരി ഹന്നാ എന്നിവരെയാണ് വീട്ടില്‍ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്.
ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലാണു സംഭവം. ബിബിസി താരത്തിന്റെ ഭാര്യയും, രണ്ട് പെണ്‍മക്കളുമാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ലൂസിയുടെ മുന്‍ കാമുകന്‍ 26-കാരന്‍ കൈലി ഫോര്‍ഡാണ് കൂട്ടക്കൊല നടത്തിയത്. 24 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ നോര്‍ത്ത് ലണ്ടനിലെ സെമിത്തേരിയില്‍ കല്ലുകള്‍ക്ക് ഇടയില്‍ ഒളിച്ചിരിക്കവെയാണ് ഇയാളെ സായുധ പോലീസ് പിടികൂടിയത്.

ക്രോസ്ബോ ഉപയോഗിച്ച് സ്വയം പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി. കുട്ടി കരയുന്നതാണെന്ന് ആദ്യം തെറ്റിദ്ധരിക്കുകയും ചെയ്തു. മൂന്ന് ഇരകളില്‍ ഒരാള്‍ 999-ല്‍ വിളിച്ച് വിവരം അറിയിച്ചതായാണ് വിവരം.

സ്ത്രീകളില്‍ ഒരാള്‍ പങ്കാളിക്ക് സന്ദേശം അയച്ച് പോലീസില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. പോലീസ് എത്തുമ്പോള്‍ സ്ത്രീകളെ കെട്ടിയിട്ട നിലയിലായിരുന്നില്ല. എന്നാല്‍ മുഖത്തും, കൈത്തണ്ടയിലും, മുട്ടിലും പരുക്കുകള്‍ ഉണ്ടായിരുന്നതായാണ് വിവരം
 
Other News in this category

 
 




 
Close Window